ഡയാലിസിസ് സെന്റർ തറക്കല്ലിട്ടു
എക്കോൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പൂനൂർ ഹെൽത്ത്‌കെയർ ഫൗണ്ടേഷന്റെ സഹകരണത്തോടെ കട്ടിപ്പാറ പഞ്ചായത്തിൽ കാരുണ്യതീരം കാമ്പസിന് സമീപം വേണാടിയിൽ സ്ഥാപിക്കുന്ന ഡയാലിസിസ് സെന്ററിന്റെ തറക്കല്ലിടൽ കർമ്മം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ് നിർവഹിച്ചു. മുഹമ്മദലി പുത്തലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് നിർവ്വഹിച്ചു. ഷുക്കൂർ കിനാലൂർ നേതൃത്വം കൊടുക്കുന്ന ഖത്തർ ആസ്ഥാനമായുള്ള എകോൺ ഗ്രൂപ്പിൻ്റെ സേവന വിഭാഗമാണ് എകോൺ ഫൗണ്ടേഷൻ.
ആധുനിക രീതിയിൽ നിർമ്മിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിൽ 10 പേർക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യുന്നതിന് സൗകര്യമുണ്ടാകും.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു സന്തോഷ്, നിജേഷ് അരവിന്ദ്, ഇസ്മാഇൽ കുറുമ്പൊയിൽ,രാംദാസ് എൻ.പി, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ഹക്കീം പുവ്വക്കോത്ത്, ബൈജു കിനാലൂർ, നിയാസ് കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു. ഡയാലിസിസ് കേന്ദ്രം കോർഡിനേറ്റർ സി.കെ.എ.ഷമീർ ബാവ സ്വാഗതവും ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ കമ്മ്യൂണിറ്റി സൈക്കാട്രിക് ക്ലിനിക് ചെയർമാൻ എ.മുഹമ്മദ് സാലിഹ് നന്ദി പറഞ്ഞു