TPR കുറയുന്നില്ല, ജാഗ്രതയോടെ പോലീസ്:
റോഡുകൾ അടച്ചു പൂട്ടി.
താമരശ്ശേരി:
D കാറ്റഗറിയിൽപ്പെട്ട താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ TPRനിരക്കിൽ കുറവ് വരാത്തതിനെ തുടർന്ന് പോലീസ് നടപടി ശക്തമാക്കി. പഞ്ചായത്ത് വഴി കടന്നു പോകുന്ന പ്രധാന പാത ഒഴികെ മറ്റെല്ലാ റോഡുകളും അടച്ചു പൂട്ടി. വാഹന പരിശോധന ശക്തമാക്കി, അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയാരംഭിച്ചു.വ്യാപാര സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുണ്ടുണ്ടെന്ന് ഉറപ്പു വരുത്താൻ മിന്നൽ പരിശോധന ആരംഭിച്ചു.
കോഴിക്കോട് റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് നടപടി ഊർജ്ജിതമാക്കിയത്. താമരശ്ശേരി സബ് ഇൻസ്പെക്ടർ കെ പ്രജീഷിൻ്റെ നേതൃത്വത്തിൽ പോലീസ് സേനാ സേനാഗംങ്ങളും, വാർഡ്തല ആർ ആർ ടി അംഗങ്ങളും ചേർന്നാണ് റോഡുകൾ അടച്ചു പൂട്ടിയത്.നിയമ ലംഘകരെ കണ്ടെത്താൻ പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്.