ഫാളില വിദ്യാർത്ഥിനികൾക്ക് പ്രീ മാരിറ്റൽ കോഴ്സ് സംഘടിപ്പിച്ചു.
കുന്ദമംഗലം:
ജന്ന വിമൺസ് കോളേജിലെ ഫാളില വിദ്യാർത്ഥിനികൾക്ക് ഏകദിന പ്രീ മാരിറ്റൽ കോഴ്സ് കോളേജ് ഹാളിൽ സംഘടിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് സിഎച്ച് സെൻ്റർ പ്രസിഡൻറ് കെ പി കോയ സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത യുവ പണ്ഡിതനും ട്രൈനറുമായ ഉസ്താദ്
മുസ്തഫ ഹുദവി കൊടുവള്ളി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. റഫീഖ് ഫൈസി പെരിങ്ങൊളം, സജാഹ് കൊളത്തക്കര, ഖമറുദ്ധീൻ ദാരിമി ചക്കാലക്കൽ, ഫൗസിയ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
പ്ലസ്സ്ടു കഴിഞ്ഞവർക്ക് ഈ വർഷം മുതൽ ബിഎ സോഷ്യോളജിക്കൊപ്പം സമസ്തയുടെ ഫളീല കോഴ്സ് നൽകാനുള്ള തീരുമാനം സി ഇ ഒ സ്വാദിഖ് ഫൈസി പ്രഖ്യാപിച്ചു.
എക്സ്പ്ലോറിംഗ് സമസ്ത ഫാളിലാസ് ക്വിസ്സ് കോമ്പറ്റീഷനിൽ ടോപ്പ് പ്ലസ്സ് നേടി സംസ്ഥാന ജേതാവായ ഷംന ഷെറിനുള്ള ഉപഹാരം കെ പി കോയ സാഹിബ് വിതരണം ചെയ്തു.