പിതാവും മകളും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
രാമനാട്ടുകര:
പിതാവിനേയും മകളേയും വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽകാലിക്കറ്റ് എയർ പോർട്ട് റിട്ട.ടെക്ക്നിക്കൽ ഡയരക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61),
ശാരിക(31)എന്നിവരെയാണ് ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ രണ്ടു കിടപ്പുമുറികളിലായി ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .
ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ കെട്ടിയത് . ആത്‍മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് സൂചന.പീതാംബരന്റെ
ഭാര്യ: പ്രഭാവതി.
മകൻ:പ്രജിത്(എഞ്ചിനീയർ ബാംഗ്ലൂർ)
അസി.കമ്മീഷൻ
എ.എം സിദിഖിന്റെ നേതൃത്വത്തിൽ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ചെയ്ത് പോസ്റ്റ് മോർട്ടത്തിന് അയച്ചു.ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി.