Peruvayal News

Peruvayal News

കച്ചേരിക്കുന്ന് ശാഖ യൂത്ത് ലീഗ് പ്രതിഭകളെ ആദരിച്ചു.

കച്ചേരിക്കുന്ന് ശാഖ യൂത്ത് ലീഗ് പ്രതിഭകളെ ആദരിച്ചു.


സല്യൂട്ട് 
കച്ചേരിക്കുന്ന് ശാഖ യൂത്ത് ലീഗ് പ്രതിഭകളെ ആദരിച്ചു.

മാവൂർ :
മാവൂർ കച്ചേരിക്കുന്ന് പ്രദേശത്ത് നിന്ന് എസ് എസ് എൽ സി, പ്ലസ് ടു, മദ്രസ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ യൂത്ത് ലീഗ് ആദരിച്ചു. 


സല്യൂട്ട് എന്ന പേരിൽ നടന്ന അനുമോദന ചടങ്ങ് മാവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ മുനീർ പി ടി അധ്യക്ഷത വഹിച്ചു. 


നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എൻ പി അഹമ്മദ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഒ എം നൗഷാദ്,ഗ്രാമപഞ്ചായത്തംഗം ഗീതാമണി, വാർഡ് ലീഗ് പ്രസിഡന്റ്‌ പനങ്കുണ്ട അബ്ദുള്ള, സെക്രട്ടറി പൂക്കോയതങ്ങൾ, മൻസൂർ   പി ടി,അഷ്‌റഫ്‌ കീഴ് വാറ്റ്, മുനീഷ് പി, ഇർഫാൻ പി ടി, മിദ്‌ലാജ് പി,സിയാദ് കെ പി, ഫാമിൽ മുഹമ്മദ്‌, ദാനിഷ് കെ പി പ്രസംഗിച്ചു.
ഷറഫലി കെ പി സ്വാഗതവും ഇർഷാദ് കളത്തിൽ നന്ദിയും പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live