വ്യാപാരികൾക്ക് അടിയന്തരമായി മുൻഗണനാഅടിസ്ഥാനത്തിൽ കോവിഡ് - പ്രതിരോധ വാക്സിൻ നൽകണം:
വ്യാപാരി വ്യവസായി സമിതി:
കോവി ഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടലിന് വിധേയരായ വ്യാപാരികൾക്ക് സംരക്ഷണം നൽകണം. കോവിഡ് - 19 രണ്ടാം വ്യാപന ഘട്ടത്തിൽ മൂന്ന് മാസത്തിലധികമായി വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. അടച്ചിട്ട സ്ഥാപനങ്ങൾ എല്ലാ ദിവസവും കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കുവാൻ അനുവദിയ്ക്കണമെന്നും, പെരുവയൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് , കോവി ഡ് പ്രതിരോധ വാക്സിൻ സൗജന്യമായി മുൻഗണനാ അടിസ്ഥാനത്തിൽ നൽകാൻ ആവശ്യമായ സംവിധാനം പഞ്ചായത്ത് അധികൃതർ ഒരുക്കണമെന്നും വ്യപാരി വ്യവസായി സമിതി യൂനിറ്റ് ഓൺ ലൈൻ യോഗം ആവശ്യപ്പെട്ടു.
അശാസ്ത്രീയമായ ടി.പി. ആർ മാനദണ്ഡങ്ങൾ ഒഴിവാക്കി രോഗവ്യാപന പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു കൊണ്ട് , തുറക്കാൻ അനുവദനീയമായ സ്ഥലങ്ങളിൽ മുഴുവൻ സ്ഥാപനങ്ങളും എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുവാൻ അനുവദിയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒന്നര വർഷത്തോളമായി നിരന്തരം പല ഘട്ടങ്ങളായി സ്ഥാപനങ്ങൾ അടയ്ക്കേണ്ടി വന്നതിനാൽ വ്യാപാരികൾ അതീവ ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുകയാണ്. ഇതിനിടെ നിരവധി വ്യാപാരികൾ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും . തൊഴിൽ ഉപേക്ഷിക്കുകയും, പലരും ഇതിനിടയിൽ ആത്മഹത്യയെ അഭയം പ്രാപിക്കുകയും ചെയ്തു.
വ്യാപാരികൾ മതിയായ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുക, മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക, സ്വകാര്യ കെട്ടിടങ്ങളിൽ വ്യാപാര നടത്തുന്ന വ്യാപാരികളുടെ അടച്ചുപൂട്ടൽ കാലത്തെ വാടക ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇന്ന് കാലത്ത് പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.കെ. സുഹറാബി ക്ക് | നിവേദനം നൽകി.
നിവേദ സമർപ്പണ വേളയിൽ സമിതി പ്രവർത്തകരായ വി.കെ.ജയൻ, മുരളീധരൻ മംഗലോളി, കെ. ഹമിദ് , പി.കെ. കോയ ,യൂത്ത് വിംഗ് ഭാരവാഹികളായ റഊഫ് .എം.എം., പ്രമോദ് കുമാർ . എം, മുനീർ പി.കെ. ഇടങ്ങിയവർ പങ്കെടുത്തു.