പെട്രോൾ ഡീസൽ പാചക വാതക വില വർധനവിനെതിരെ 11-12 വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താമുഖ്യത്തിൽ പ്രതിഷേധ ഒപ്പ് ശേഖരണം നടത്തി.
പാറക്കണ്ടം അങ്ങാടിയിൽ നടന്ന പരിപാടി പെരുവയൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. രാജേഷ് ഉദ്ഘാടനം ചെയ്തു.
11-ാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് രജിൻ പൊഴിൽതാഴം അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.എം അബ്ദുൾ ഷാഹിം, 127ാം ബൂത്ത് പ്രസിഡൻറ് രമേശൻ കരിയാട്ട്, 12-ാം വാർഡ് കോൺഗ്രസ് പ്രസിഡൻറ് ഷാജി മഠത്തിൽ, സുരേന്ദ്രൻ അരിയായിൽ, 11-ാം വാർഡ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ പുൽപറമ്പിൽ മേത്തൽ, 11-ാം വാർഡ് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷാലിദ് പിടികതൊടി, സിദ്ധീഖ് തെക്കെപാടം, ഉമറുൽ ഫാറൂഖ് ,രാജൻ കെ.എം തുടങ്ങിയവർ പങ്കെടുത്തു.