പ്ളസ് വൺ സീറ്റുകളുടെ അപര്യാപ്ത പരിഹരിക്കണം - മലബാർ ഡെവലപ്മെൻറ് ഫോറം
പ്ളസ് വൺ സീറ്റുകളുടെ അപര്യാപ്ത പരിഹരിക്കണം - മലബാർ ഡെവലപ്മെൻറ് ഫോറം
കുറ്റ്യാടി :
മലബാറിൽ പ്ളസ് വൺ സീറ്റുകളിലെ അപര്യാപ്ത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലബാർ ഡെവല്പെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാമ്പയിൻ ആരംഭിച്ചു.കാമ്പയിന്റെ ഭാഗമായി മലബാറിലെ മുഴുവൻ എം.എൽ.എ മാരെയും അതാതു പ്രദേശത്തെ സംഘടനാ പ്രതിനിധികൾ നേരിൽ ക്കണ്ട് ചർച്ച നടത്തി അടിയന്തിര നടപടികൾ ആവശ്യപ്പെടുന്ന നിവേദനം കൈമാറി.
ഫോറത്തിന്റെ കുറ്റ്യാടി ചാപ്റ്ററിന്റെ നിവേദനം പ്രസിഡണ്ട് ജമാൽ പാറക്കൽ,സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി.സന്തോഷ്, അംഗം ഷാഹിദ ജലീൽ എന്നിവർ കുറ്റ്യാടി എം,എൽ.എ.കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് സമർപ്പിച്ചു.
മലബാറിൽ പ്ലസ് വൺ സീറ്റുകളിൽ കുറവു വരുന്ന അറുപതിനായിരം സീറ്റുകൾ ഉടനെ അനുവദിക്കാനും, മലബാറിലെ സ്‌കൂളുകളിൽ ഇതിനുവേണ്ടി അധിക ബാച്ചുകൾ തുടങ്ങണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.