Peruvayal News

Peruvayal News

സർക്കാറിന്റെ അശാസ്ത്രീയമായ കോവിഡ് - മാനദണ്ഡങ്ങൾക്കെതിരെ വ്യാപാരി വ്യവസായി സമിതി പൂവാട്ടുപറമ്പ് യൂനിറ്റ്

സർക്കാറിന്റെ അശാസ്ത്രീയമായ കോവിഡ് - മാനദണ്ഡങ്ങൾക്കെതിരെ വ്യാപാരി വ്യവസായി സമിതി പൂവാട്ടുപറമ്പ് യൂനിറ്റ്

സർക്കാറിന്റെ അശാസ്ത്രീയമായ കോവിഡ് - മാനദണ്ഡങ്ങൾക്കെതിരെ വ്യാപാരി വ്യവസായി സമിതി പൂവാട്ടുപറമ്പ് യൂനിറ്റ്

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പ്രഖ്യാപിച്ച ജീവിത സമരം സമിതി പൂവാട്ടു പറമ്പ് യൂനിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ, പെരുവയൽ ഗ്രാമ പഞ്ചായത്ത് ഓഫീസ്, പൂവാട്ടുപറമ്പ് അങ്ങാടി , കല്ലേരി, പെരുമൺപുറ, പൂവ്വാട്ടു പറമ്പ് പെട്രോൾ പമ്പിന് സമീപം, ആനക്കുഴിക്കര , കൂടാതെ വി വി എസ് വനിതാവിംഗിന്റെ നേതൃത്വത്തിലും എഴ് കേന്ദ്രങ്ങളിൽ നടത്തി. കോവിഡ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളുo തുറന്ന് പ്രവർത്തിക്കുക., ▫️വ്യാപാരികൾക്ക് സാമ്പത്തിക സഹായം ലഭിയ്ക്കാൻ ഫണ്ട് അനുവദിക്കുക. ▫️വ്യാപാര വായ്പകൾക്ക് മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവക്കുക. ▫️സ്വകാര്യ കെട്ടിട വാടക ആറ് മാസത്തേക്ക് ഒഴിവാക്കുക.▫️ എല്ലാ വ്യാപാരികൾക്കും അടിയന്തരമായി വാക്സിൻ ലഭ്യമാക്കുക. ▫️അശാസ്ത്രീയമായ ടി.പി. ആർ മാനദണ്ഡങ്ങൾ ഒഴിവാക്കുക - തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം നടത്തിയത്.
പെരുവയൽ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുൻ മ്പിൽ നടന്ന സമരം പെരുവയൽ മേഖല സെക്രട്ടറി മുരളീധരൻ മംഗലോളി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ കെ. ഹമിദ് , വിനോദ് നോബിൾ, അജിത് .കെ.സി, ഉഷ, യമുന, റഊഫ് .എം.എം.,മുനീർ പി.കെ., പ്രമോദ് കുമാർ , മുഹമ്മദ് അഷറഫ്, ശിവദാസൻ , ഗിരിഷ്കുമാർ പെരുമൺ പുറ തുടങ്ങിയവർ നേതൃത്വം നൽകി. സമരം തികച്ചും കോവിഡ് പ്രോട്ടോ കാൾ പാലിച്ചു കൊണ്ടാണ് നടത്തിയത്.
സർക്കാറിന്റെ അശാസ്ത്രീയമായ കോവിഡ് - മാനദണ്ഡങ്ങൾക്കെതിരെ സമരം ഒരു താക്കീതായി. ഇനിയും അശാസ്ത്രിയമായ മാനദണ്ഡങ്ങളുമായി സർക്കാർ മുന്നോട്ടു പോകുകയാണെങ്കിൽ സമിതി ശക്തമായ അനിശ്ചതകാലസമര പരിപാടികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live