ഷാജൻ പുരസ്കാരം ആയിഷ സമീഹക്ക്
ഷാജൻ പുരസ്കാരം ആയിഷ സമീഹക്ക്
ഫറോക്ക്:
രണ്ടു വർഷം മുമ്പ് മരണപെട്ട ചെറുവണ്ണൂർ ശങ്കർ സ്റ്റുഡിയോ ഉടമ പള്ളത്തിൽ ഷാജന്റെ സ്മരണ നിലനിർത്തുന്നതിന്ന് വേണ്ടി ഷാജൻ സൗഹൃദ വേദി ഏർപ്പെടുത്തിയ രണ്ടാമത്തെ പുരസ്കാരത്തിന് പരിമിതികളെ പ്രതിഭ കൊണ്ട് അതിജീവിച്ച ആയിഷ സമീഹ അർഹയായി
പത്തായിരത്തൊന്ന് രൂപയും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്കാരം .
ജന്മനാ കാഴ്ചയുടെ ലോകം അന്യമാണെങ്കിലും അകക്കാഴ്ചയുടെ ഉൾക്കരുത്തിൽ വിവിധങ്ങളായ മേഖലകളിൽ പ്രതിഭ തെളിയിച്ച് മുന്നേറുകയാണ് കൊളത്തറ വികലാംഗ വിദ്യാലയത്തിലെ എഴാം ക്ലാസ് വിദ്യാർത്ഥി ആയിഷ സമീഹ.
സ്കൂൾ തലങ്ങളിലും, സബ് ജില്ല, ജില്ലാ, സ്കൂൾ കലോത്സവങ്ങളിൽ സാധാരാണ വിദ്യാലയളിൽ പഠിക്കുന്ന കുട്ടികളോടൊപ്പം മത്സരിച്ച് മാപ്പിളപ്പാട്ട് ,ലളിതഗാനം, അറബിഗാനം, എന്നിവ കളിൽ ഒന്നാം സ്ഥാനങ്ങൾ നേടി.
സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കാറുള്ള എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നിലനിർത്തിപ്പോരുന്നു.
മലയാളത്തിലെ ഒട്ടുമിക്ക ടെലിവിഷൻ ചാനലുകളിലും വിവിധ പരിപാടികളിൽ പങ്കെടുത്ത് ജന ശ്രദ്ധ നേടിയിട്ടുണ്ട്.കൂടാതെ ഗൾഫിലെ രണ്ട് റേഡിയോകളിൽ അതിഥിയായിട്ടുണ്ട് വിവിധ ഓൺലൈൻ മീഡിയകളിൽ ആയിഷ സമീഹയെക്കുറിച്ച് സ്റ്റോറികൾ പ്രസിദ്ധീകരിച്ച് വരാറുണ്ട്.
ബ്രൈൽ എഴുത്ത് , പുസ്തക വായന, കീബോഡ് വായന. എഴുത്ത് തുടങ്ങിയവയിലും തൽപരയായ ആയിഷ സമീഹ വൈദ്യരങ്ങാടി സ്വദേശിയാണ്.
ഏകകണ്ഠമായാണ് സമിതി ആയിഷാ സമീഹയെ പുരസ്കാരത്തിന്ന് തെരഞ്ഞെടുത്തതെന്ന് സംഘാടകർ പറഞ്ഞു. ആഗസ്ത് പതിനേഴിന് ചെറുവണ്ണൂരിൽ വെച്ച് ഷാജൻ്റ രണ്ടാം ചരമ വാർഷിക ദിനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങിൽ പുരസ്കാരം നൽകും.