ശക്തമായ മഴയില്‍ വള്ളിക്കുന്ന് പയിങ്ങാട്ട് ചന്ദ്രൻ്റെ വീട് ഭാഗികമായി വീണു
ശക്തമായ മഴയില്‍ വള്ളിക്കുന്ന് പയിങ്ങാട്ട് ചന്ദ്രൻ്റെ വീട് ഭാഗികമായി വീണു
പെരുമണ്ണ :
ഇന്നലെ ഉണ്ടായ കനത്ത മഴയില്‍ വള്ളിക്കുന്ന് പയിങ്ങാട്ട് ചന്ദ്രൻ്റെ വീട് ഭാഗികമായി വീണു. ആളപായം ഇല്ല. വീടിന്റെ കാലപ്പഴക്കം മൂലം അടുക്കള ഭാഗം മഴയിലും കാറ്റിലും തകർന്ന് വീഴുകയായിരുന്നു. ചന്ദ്രന്റെ ഭാര്യ രാജലക്ഷ്മി ആയിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്, ശക്തമായ ശബ്ദം കേട്ട് വീടിന്റെ പുറത്തേക്ക് മാറിയത് കൊണ്ട് വലിയ അപകടം ഒഴിവായി. മകന്‍ സഞ്ജയ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ചന്ദ്രന്‍ കൂലി പണിയാണ് ചെയ്യുന്നത്. പെരുമണ്ണ പതിനഞ്ചാം മെമ്പര്‍ രമ്യ തട്ടാരിൽ വീട് സന്ദര്‍ശിച്ചു.