യൂത്ത് കോൺഗ്രസ്
വാക്സിൻ കാത്തിരിപ്പ് സമരം നടത്തി
പന്തീരാങ്കാവ്:
വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്
യൂത്ത് കോൺഗ്രസ്സ് ഒളവണ്ണ മണ്ഡലം കമ്മിറ്റി ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കാത്ത്നിൽപ്പ് സമരം നടത്തി. പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എ.ഷിയാലി ഉദ്ഘാടനം ചെയ്തു. എ.മനീഷ് അധ്യക്ഷനായി. എൻ.മുരളീധരൻ, വിനോദ് മേക്കോത്ത്, യു.എം.പ്രശോഭ്, വി.ടി റാഷിദ്, പി.എം.നസീറുദീൻ, എൻ.വി.റാഷിദ്, സി.കെ.നസീറുദ്ദീൻ, വി.ശരണ്യ എന്നിവർ സംസാരിച്ചു.