ബൈക്കും ലോറിയും കൂട്ടിയിടിച്ചു യുവ അഭിഭാഷകൻ മരിച്ചു
ബൈക്കും ലോറിയും കൂട്ടിയിടിച്ചു യുവ അഭിഭാഷകൻ മരിച്ചു
ഇടിമുഴിക്കൽ:
കാക്കഞ്ചേരിയിൽ കിൻഫ്രക്ക് സമീപംനടന്ന വാഹന അപകടത്തിൽ യുവ അഭിഭാഷകൻ മരിച്ചു. വഴിക്കടവ് മരുത സ്വദേശി അഡ്വ: ഇർഷാദ് കാരാടാൻ ആണ് മരണപ്പെട്ടത്. വഴിക്കടവ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ആണ് ഇർഷാദ് കാരാടൻ. തിങ്കളാഴ്ച രാത്രി 12.45 ന് ആണ് അപകടം നടന്നത്. യൂണിവേഴ്‌സിറ്റി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ ലോറി ഇടിച്ചാണ് അപകടം. ഉടൻതന്നെ ഫറോക്ക് ക്രസന്റ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചു ജീവൻ രക്ഷിക്കാനായില്ല