തണലേകാം കരുത്താകാം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായാർത്ഥം മൊബൈല്‍ ഫോണ്‍ നല്‍കി:
തണലേകാം കരുത്താകാം പന്ധതിയുടെ ഭാഗമായി ജില്ലയിലെ 100 വിദ്യാർത്ഥികൾക്ക് പഠനസഹായത്തിന് മൊബൈല്‍ ഫോണ്‍ നല്‍കി. മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ഫോണുകള്‍ വിതരണം ചെയതു. കോഴിക്കോട് ജില്ലയിലെ 7 നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് മൊബൈല്‍ ഫോൺ നല്‍കുന്നത്. പെരുമണ്ണയില്‍ വച്ച് നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥിനിക്ക് ചണ്ടി ഉമ്മന്‍ ഫോൺ കൈമാറി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നസീം പെരുമണ്ണ, കോണ്‍ഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം എ പ്രഭാകരന്‍,യു ഡി എഫ് ചെയര്‍മാന്‍ മൊയ്തീന്‍ മാസ്റ്റർ, യൂത്ത് കോണ്‍ഗ്രസ് പെരുമണ്ണ മണ്ഡലം പ്രസിഡന്റ് രാഗീഷ് എം കെ തുടങ്ങിയവര്‍ പങ്കെടുത്തു