Peruvayal News

Peruvayal News

വ്യാപാരി വ്യവസായി സമിതി ശക്തമായി പ്രതിക്ഷേധിച്ചു.

വ്യാപാരി വ്യവസായി സമിതി ശക്തമായിപ്രതിക്ഷേധിച്ചു.    


വ്യാപാരി വ്യവസായി സമിതി ശക്തമായിപ്രതിക്ഷേധിച്ചു.    

കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്റ്റാർ അപ്പോളിസ്റ്ററി എന്ന സ്ഥാപന നടത്തുന്ന ഷബിനേയും . ഭാര്യ റീനയേയും കെട്ടിട ഉടമയും , ഗുണ്ടകളും കടയിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, കടയിലെ തയ്യൽ യന്ത്രവും, മറ്റ്  ഉപകരണങ്ങളും മറ്റ് വിലപിടിച്ച  സാധനസാമഗ്രകിളും നശിപ്പിക്കുകയും, ചെയ്ത സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ നേതൃത്വം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
  
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഗുണ്ടകൾ ഷബിന്റെ കടയിൽ അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്.
  ഷബിന്റെ വലുതുകൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഷബിൻ മെഡിയ്ക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സിക്കുകയുണ്ടായി.
ഷബിനെ ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൾ ഗഫൂർ, സെക്രട്ടറി ടി. മരക്കാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ റഫീക്, ഇക്ബാൽ തുടങ്ങിയവർ കടയിൽ സന്ദർശിച്ചു.ഷബിന് സംരക്ഷണം നൽകണമെന്നും, ന്യായമായ നീതിയും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്നും സമിതി ജില്ലാപ്രസിഡണ്ട് അധികൃതരോട് ആവശ്യപ്പെട്ടു.
   കെട്ടിട ഉടമകൾ കടകൾ ഒഴിപ്പിയ്ക്കാൻ ഗുണ്ടകളെ ഉപയോഗിച്ച് അക്രമം അഴിച്ചു വിടുന്നത് എന്തു വില കൊടുത്തും സമിതി തടയുമെന്നും, ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു വരുമെന്നും ജില്ലാ പ്രസിഡണ്ട് പ്രസ്താവനയിൽ പറഞ്ഞു.
  പൊതുവെ കോവിഡ് മഹാമാരി മൂലം തളർന്നുപോയ വ്യാപാര രംഗത്ത് അക്രമങ്ങൾ അഴിച്ചുവിട്ട് ക്രമസമാധാനം തകർക്കുന്നവരെ സർക്കാർ നിലക്ക് നിർത്തണമെന്നും ജില്ലാ നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടു.
Don't Miss
© all rights reserved and made with by pkv24live