Peruvayal News

Peruvayal News

കുന്ദമംഗലം ജന്ന വിമൺസ് കോളേജിന് റാങ്കിൻ തിളക്കം.


കുന്ദമംഗലം ജന്ന വിമൺസ് കോളേജിന് റാങ്കിൻ തിളക്കം.


കുന്ദമംഗലം ജന്ന വിമൺസ് കോളേജിന് റാങ്കിൻ തിളക്കം.

റാങ്കിൻ തിളക്കവുമായ് ജന്ന വിമൺസ് കോളേജ്:
സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോർഡിനു കീഴിൽ നടത്തിയ ഫാളില പൊതു പരീക്ഷയിൽ കുന്ദമംഗലം ജന്ന വിമൺസ് കോളേജിന് റാങ്കിൻ തിളക്കം. ഫാളില ഒന്നാം വർഷത്തിലും രണ്ടാം വർഷത്തിലും നൂറ് ശതമാനം വിജയം നേടിയത് അഭിമാന നേട്ടമായി. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ്സോടെ സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടിയ റാഹില അമ്പലക്കണ്ടിയെ പ്രമുഖരുടെ സാനിധ്യത്തിൽ  മുസ്തഫ മാസ്റ്റർ മുണ്ടുപാറ ആദരിച്ചു.

നിരന്തരമായ ഓൺലൈൻ  പഠന പ്രവർത്തനം കൊണ്ടാണ് കോവിഡ് പ്രതിസന്ധിയിലും മികച്ച വിജയം കൈവരിക്കാനായതെന്ന് പ്രിൻസിപ്പാൾ സജാഹ് കൊളത്തങ്കര അറിയിച്ചു. 

SSLC കഴിഞ്ഞ പെൺകുട്ടികൾക്ക് പ്ലസ് ടു പഠനത്തോടൊപ്പം സമസ്തയുടെ ഫാളില കോഴ്സും +2 കഴിഞ്ഞ പെൺകുട്ടികൾക്ക്  മൂന്ന് വർഷ ഡിഗ്രി പഠനത്തോടൊപ്പം സമസ്തയുടെ ഫളീല കോഴ്സുമാണ് ജന്ന വിമൺസ് കോളേജിൽ സംവിധാനിച്ചിരിക്കുന്നത്. പാഠ്യ പാഠ്യേതര വിഷങ്ങളിലും പാലിയേറ്റീവ് പ്രവർത്തങ്ങൾ ഉൾപ്പെടെയുള്ള സോഷ്യൽ വർക്കുകളിലും ഇതിനകം ധാരാളം പ്രവർത്തനങ്ങക്ക് ഫാളില വിദ്യാർത്ഥിനികൾ നേതൃത്വം നൽകിട്ടുണ്ട്. 

ആദരിക്കൽ ചടങ്ങിൽ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ജന്ന വിമൺസ് കോളേജ് ജനറൽ മാനേജർ റഫീഖ് ഫൈസി പെരിങ്ങൊളം ഖമറുദ്ധീൻ ദാരിമി ചക്കാലക്കൽ, ഫഹദ് കാരന്തൂർ, ഡോ: ഹസീബ് അമ്പലക്കണ്ടി, ഉനൈഫ് ഫൈസി, ജിയാദ് അമ്പലക്കണ്ടി, ഷറഫുദ്ധീൻ വെളിമണ്ണ എന്നിവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live