Peruvayal News

Peruvayal News

ഹയർ സെക്കൻ്ററി സീറ്റ്; ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധ പ്രകടനം നടത്തി

ഹയർ സെക്കൻ്ററി സീറ്റ്; 
ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധ പ്രകടനം നടത്തി


ഹയർ സെക്കൻ്ററി സീറ്റ്; 
ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധ പ്രകടനം നടത്തി

കുന്ദമംഗലം
ഹയർ സെക്കൻ്ററി; മലബാർ മേഖലയോടുള്ള സർക്കാറിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് കലക്ടറേറ്റ് മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകരെ ക്രൂരമായി മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി  കുന്ദമംഗലം അങ്ങാടിയിൽ  പ്രധിഷേധ പ്രകടനവും സംഗമവും നടത്തി.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭരണകൂടം മലബാറിനോട് തുടരുന്ന  വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപെട്ട് കൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം കളക്ടറേറ്റിലേക്കു  നടത്തിയ മാർച്ച്‌ അതി ക്രൂരമായാണ് പോലീസ് നേരിട്ടത്. ഇതിൽ പ്രതിഷേധിച്ചു ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വനം ചെയ്തിരുന്നു.
കുന്നമംഗലത്ത് നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി മുസ്അബ് അലവി ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ മുസ്‌ലിഹ്‌ പെരിങ്ങൊളം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൺവീനർ യൂനുസ് പാലത്ത് നന്ദി പറഞ്ഞു. നൂറുദ്ധീൻ ചെറൂപ്പ, യാസീൻ അഷ്‌റഫ്‌, യാസർ അറഫാത്ത്, ഷെഫിൻ, ഫിർനാസ്, അയ്മൻ, ഫഹീം എന്നിവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live