വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് ഫണ്ട് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കുത്തിയിരിപ്പ് സമരത്തോട് ഐക്യദാർഢ്യം
ദേശീയപാത വികസനത്തിന് ഒഴിപ്പിക്കപെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് ഫണ്ട് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് വികെസി മമ്മദ് കോയയും സംസ്ഥാന സെക്രട്ടറി ഇ എസ് ബിജുവും സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന കുത്തിയിരിപ്പ് സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് രാമനാട്ടുകര നിസറിക്ക് സമീപം നടന്ന സമരം സമിതി ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൽഗഫൂർ ഉദ്ഘാടനം ചെയ്തു മേഖലാ വൈസ് പ്രസിഡൻറ് ജലീൽ ചാലിൽ അധ്യക്ഷത വഹിച്ചു ജില്ലാസെക്രട്ടറി ടി മരക്കാർ ടി മധുസൂദനൻ ടി സുധീഷ് പ്രവീൺ കൂട്ടുങ്ങൽ എം സുരേഷ് കെ മുഹമ്മദ് അശ്റഫ് മോഹനൻ സിനാൻ എന്നിവർ സംസാരിച്ചു