കൊടുവള്ളിയുടെ സമഗ്ര വികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കും:
എം കെ മുനീർ എം എൽ എ
കൊടുവള്ളിയുടെ സമഗ്ര വികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കും:
എം കെ മുനീർ
എം എൽ എ
സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക്
കൊടുവളളി നിയോജക മണ്ഡലം മാതൃകയാക്കി മാറ്റുമെന്നും മണ്ഡലത്തിലെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും എം കെ മുനീർ എം എൽ എ അഭിപ്രായപ്പെട്ടു
കൊടുവള്ളിയുടെ വികസനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മറ്റി നൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു അദ്ധേഹം
മണ്ഡലത്തിലെ കൊടുവള്ളി മുൻസി പാലിറ്റി ഉൾപ്പെടെ ഉള്ള തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരുടെ അഭിപ്രായം സ്വൂരൂപിച്ച് വികസന പ്രവർത്തനങ്ങൾക്ക് രൂപരേഖ തെയ്യാറാക്കുമെന്നും
അദ്ധേഹം പറഞ്ഞു
രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാമ്പത്ത് എം എൽ എക്ക് സമർപ്പിച്ചു ആർ ജേ ഡി സംസ്ഥാനജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ നിവേദനം നൽകി ചടങ്ങിൽ യുവ രാഷ്ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി ജില്ലാ കൺവീനർ നിതിൻ എന്നിവർ പങ്കെടുത്തു