ഓൺലൈൻ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു
ഓൺലൈൻ കലോത്സവത്തിൽ അറബിക് നാടകമത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മാവൂർ ക്രസൻറ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ അഭിനന്ദിച്ചു
ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കേരള അറബിക് ടീച്ചേർസ് ഫെഡറേഷനും (KATF) കാലിക്കറ്റ് യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് നാടകമത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മാവൂർ ക്രസൻറ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ അഭിനന്ദിച്ചു
സബ് ജില്ലാ പ്രസിഡൻറ് എം മുഹമ്മദ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാവൂർ പഞ്ചായത്ത് മെമ്പറും സ്ഥാപനത്തിൻറെ ട്രഷററും കൂടിയായ അബ്ദുൽ കരീം യോഗം ഉദ്ഘാടനം ചെയ്തു. കെ .എ. ടി എഫ് സംസ്ഥാന കൗൺസിലർ ടി .ഉമ്മർ ചെറുപ്പ വിദ്യാർത്ഥികൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി നൽകിയ സർട്ടിഫിക്കറ്റും വിദേശ പ്രതിനിധികളുടെ കയ്യൊപ്പുള്ള സർട്ടിഫിക്കറ്റും റൂറൽ ഉപജില്ലാ കമ്മിറ്റി നൽകിയ മെമെന്റോയും നൽകി.
വിദ്യാഭ്യാസ ജില്ല ജനറൽ സെക്രട്ടറി ഐ.സൽമാൻ,ക്രസൻറ്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മാസ്റ്റർ , കെ.സാദിഖ് ഹസ്സൻ ,കെ.വി.ഫിറോസ് ബാബു, ശറഫുദ്ദീൻ , കെ.എം റസാക്ക് , സാബിറ ടീച്ചർ എന്നിവർ സംബന്ധിച്ചു
യോഗത്തിൽ കെ.എ.ടി .എഫ് സബ്ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് നിയാസ്. പി.പി സ്വാഗതവും മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു