കെ.എം.ജി.ക്ലബ്ബ് പ്രഖ്യാപനവും- ഓഫീസ് ഉൽഘാടനവും
കെ.എം.ജി.ക്ലബ്ബ് പ്രഖ്യാപനവും- ഓഫീസ് ഉൽഘാടനവും നടത്തി.
മാവൂർ:
കലാകായിക പ്രവർത്തനങ്ങനങ്ങളോടപ്പം ചാരിറ്റിക്കും മുൻതൂക്കം നൽകി രൂപീകരിച്ച പാറമ്മൽ കെ.എം.ജി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ പ്രഖ്യാപനവും ഓഫീസ് ഉൽഘാടനവും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു.പാറമ്മൽ ക്ലബ്ബ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ഷമീം മണ്ണിൽതൊടി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എം.പി കരീം, എം ധർമ്മജൻ, വളപ്പിൽ റസാഖ്, ഓനാക്കിൽ ആലി,എൻ.പി.അഹമ്മദ്, ഷമീർ ബാബു കെ.ടി, അബ്ദുൽ ലത്തീഫ് പി. എന്നിവർ പ്രസംഗിച്ചു.എ.പി.അബ്ദുൽ ലത്തീഫ് സ്വാഗതവും നൗഷാദ് പി.എം നന്ദിയും പറഞ്ഞു. എം.കെ ഹിഫ്സു റഹ്മാൻ, സൽമാൻ കെ.വി, ഷാഫി .എ .പി, മുനീർ.പി എം, ഷംസുദ്ധീൻ പി പി, അബ്ദുറഹ്മാൻ വി.കെ തുടങ്ങിയവർ നേതൃത്വം നൽകി.