Peruvayal News

Peruvayal News

കൽപ്പള്ളി സിഗ്സാഗ് കലാകായിക വേദിയുടെ ആഭിമുഖ്യത്തിൽഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.


ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

മാവൂർ:
കൽപ്പള്ളി സിഗ്സാഗ് കലാകായിക വേദിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ നൽകി.ക്ലബ്ബ് പ്രസിഡണ്ട് ടി.എം അൻസാർ ,വാർഡ് മെമ്പർ കെ.ഉണ്ണികൃഷ്ണൻ, ഇ എ ഗഫൂർ, അനിൽ കെ, ആരിഫ്, പി, സായി പി, എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി ശിയാസ് കരിശ്ശരി സ്വാഗതവും മധു സി.പി നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live