തറയിൽ കോമിച്ചിങ്ങൽ കുടുംബ കമ്മറ്റി
മൊമൻ്റൊയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
തറയിൽ കോമിച്ചിങ്ങൽ കുടുംബ കമ്മറ്റി
മൊമൻ്റൊയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
തറയിൽ കോമിച്ചിങ്ങൽ കുടുംബ കമ്മറ്റി എസ്.എസ്.എൽ.സി പ്ലസ് ടു ജേതാക്കൾക്ക് മൊമൻ്റൊയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
ചെറൂപ്പ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബ കമ്മിറ്റി പ്രസിഡണ്ട് ടി. മുഹമ്മദാലി വിതരണോദ്ഘാടനം നിർവഹിച്ചു.
വി.പി. മൊയ്തീൻ പൂവാട്ടുപറമ്പ് അധ്യക്ഷത വഹിച്ചു.
ട്രഷറർ എം.സി. സൈനുദ്ദീൻ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. ടി.കെ. മജീദ്, ബഷീർ ആനക്കുഴിക്കര എന്നിവർ സംസാരിച്ചു.
കമ്മറ്റി സെക്രട്ടറി
ഫൈസൽ പറമ്പത്ത് സ്വാഗതവും
പി. കോയ നന്ദിയും പറഞ്ഞു.