നന്മ ഫൗണ്ടേഷൻ
കണ്ണു പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഗടിപ്പിച്ചു.
നന്മ ഫൗണ്ടേഷൻ
കണ്ണു പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഗടിപ്പിച്ചു.
കോവിഡ് മഹാമാരി വന്നതോടെ സാധാരണക്കാരിൽ സാധാരണക്കാരായ ഒരു പാട് പേർ പ്രയാസത്തിലാണ്.
അവർക്ക് ഒരു കൈത്താങ്ങ് എന്ന നിലക്കാണ് നന്മ ഫൗണ്ടേഷൻ പെരുവയൽ ഗ്രാമപഞ്ചായത്ത് പരിതിയിൽ
കണ്ണു പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഗടിപ്പിച്ചത്.
തികച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരുന്നു ക്യാമ്പുകൾ സംഗടിപ്പിച്ചത്.
ഒരേ സമയം അഞ്ചു പേർ എന്ന നിലക്കാണ് ക്യാമ്പുകളിൽ പരിശോധന നടത്തിയിരുന്നത്.
കോഴിക്കോട് പൊറ്റമ്മൽ ട്രിനിറ്റി ഐ ഹോസ്പിറ്റലിൻ്റയും, നന്മ ഫൗണ്ടേഷൻ്റെയും സഹായ സഹകരണത്തോടുകൂടിയാണ് ക്യാമ്പുകൾ നടന്നിട്ടുള്ളത്.
ഡോക്ടർ അൽമാസ് അബ്ദുൽ അസീസ് ക്യാമ്പുകൾക്ക് നേതൃത്വം നൽകി.
മുൻകൂട്ടി രെജിസ്ട്രേഷൻ ചെയ്തവർക്കാണ് ഇന്ന് പരിശോധന നടത്തിയിട്ടുള്ളത്.
നന്മ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ പെരുവയലിൻ്റെ അദ്ധ്യക്ഷതയിൽ
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സുഹറാബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നന്മ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഷമീന സ്വാഗതവും, റീന പെരുവയൽ നന്ദിയും രേഘപ്പെടുത്തി.
സാബിത്ത് പെരുവയൽ
ഫിറോസ് കീഴ്മാട്, റഫീക്ക്, അസ്ലം,
സുഹറ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.