കാർഗിൽ പോരാളിയായ സൈനികന് ആദരവുമായി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്..
കാർഗിൽ പോരാളിയായ സൈനികന് ആദരവുമായി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്..
രാജ്യം എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വേളയിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് പരിക്കേറ്റ ധീര ജവാന് ആദരവുമായി പെരിങ്ങളം ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് വളണ്ടിയമാർ . മുക്കം മണാശ്ശേരി ഉരുളൻകുന്നത്ത് ബിജു എന്ന സൈനികനെ പ്രിൻസിപ്പാൾ എം .കെ .ഹസീല ടീച്ചർ അദ്ദേഹത്തിന്റെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു . വളണ്ടിയർ ലീഡറായ ആനന്ദ് വാര്യർ ബൊക്ക നൽകി. കാർഗിൽ യുദ്ധത്തിൽ പരിക്കേറ്റ് ഒരു മാസത്തോളം ആശുപത്രി കിടക്കയിൽ ആയിരുന്ന അദ്ദേഹം കുട്ടികളുമായി യുദ്ധാനുഭവങ്ങൾ പങ്കുവെച്ചു. സൈനികസേവനത്തിൻ്റെ മഹത്വം അടിവരയിടുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഒരൊ വാക്കുകളും. പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ വളണ്ടിയർമാരായ ദിനു , സച്ചിൻ എന്നിവർ പങ്കെടുത്തു...