Peruvayal News

Peruvayal News

പയ്യടി മീത്തൽ മരക്കാടത്തുത്താഴം വളവിലും പരിസരത്തും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

പയ്യടി മീത്തൽ മരക്കാടത്തുത്താഴം വളവിലും പരിസരത്തും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

പയ്യടി മീത്തൽ മരക്കാടത്തുത്താഴം വളവിലും പരിസരത്തും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

പെരുമണ്ണ : 
പയ്യടി മീത്തൽ മാമ്പുഴപ്പാലത്തിന്റെ അടുത്ത് നിന്ന് കണ്ടിലേരി - മാമ്പുഴ  പാലം റോഡിൽ മരക്കാടത്തുത്താഴം വളവിലും പരിസരത്തും 
 രാത്രിയും പകലും മദ്യപാനികളുടെയും കഞ്ചാവ് വില്പനക്കാരുടെയും ശല്യം വർധിച്ചുവരുന്നതായി പരാതി.       
    ഓട്ടോറിക്ഷകളിലും, ബൈക്കുകളിലുമെത്തുന്നവർ വളവിലും പരിസരങ്ങളും  മറ്റും വാഹങ്ങൾ പാർക്ക് ചെയ്തു മദ്യപാനവും ലഹരി മരുന്ന്  ഉപയോഗവും വ്യാപകമായി നടത്തുന്നുണ്ട് . മദ്യപിച്ച് ലക്ക് കെട്ട സാമൂഹ്യവിരുദ്ധർ കാൽനട യാത്രക്കാരെ അസഭ്യം വിളിക്കുകയും, കയ്യേറ്റം ചെയ്യാൻ മുതിരുന്നതായും പരാതിയുണ്ട്. സ്ത്രീകളടക്കമുള്ളവർക്ക് പകൽ നേരത്ത് പോലും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. പൊലീസിന്റെ പട്രോളിംഗ് സംവിധാനം ഈ ഭാഗത്തേക്ക് കൂടി വ്യാപിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പ്രകാരം മാമ്പുഴ സംരക്ഷണ സമതി പോലീസില്‍ പരാതി നല്‍കി.
Don't Miss
© all rights reserved and made with by pkv24live