വീടിനു സമീപത്തായി പരിക്കുകളോടെ കാണപ്പെട്ട ആഫ്രിക്കൻ തത്ത തിരിച്ചേൽപ്പിച്ചു വിദ്യാർത്ഥി മാതൃകയായി.
വാർത്ത തുണയായി. വില പിടിപ്പുള്ള തത്തയെ ഉടമസ്ഥന് തിരികെ ലഭിച്ചു
തിരുവമ്പാടി:
വീടിനു സമീപത്തായി പരിക്കുകളോടെ കാണപ്പെട്ട ആഫ്രിക്കൻ തത്ത തിരിച്ചേൽപ്പിച്ചു വിദ്യാർത്ഥി മാതൃകയായി.
ഇന്നലെ വൈകിട്ട് തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്തെ തന്റെ വീടിന് സമീപത്ത് നിന്നാണ് പൊട്ടക്കൽ അലന് തത്തയെ കിട്ടിയത്. ഉടൻ തന്നെ "എന്റെ തിരുവമ്പാടി" റിപ്പോർട്ടർമാരെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടമസ്ഥൻ ഷാജി തെളിവ് സഹിതം നഷ്ടപ്പെട്ട വിവരം അലനെ വിളിച്ച് പറഞ്ഞതോടെ തത്തയെ തിരികെ നൽകുകയായിരുന്നു.
ആഫ്രിക്കൻ ഇനത്തിൽപ്പെട്ട "സൺ കുണുർ" എന്ന തത്തക്ക് ഏകദേശം പന്ത്രണ്ടായിരം രൂപയോളം വിലയുണ്ട്.