മാവൂർ ബി.ആർ.സി യുടെ സ്പെഷ്യൽ കെയർ സെൻ്ററിന്
പെരുവയൽ പഞ്ചായത്തിൽ തുടക്കം.
മാവൂർ ബി.ആർ.സി യുടെ സ്പെഷ്യൽ കെയർ സെൻ്ററിന്
പെരുവയൽ പഞ്ചായത്തിൽ തുടക്കം.
മാവൂർ:
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ മാവൂർ ബി.ആർ.സി യുടെ പരിധിയിൽയിലുള്ള പഞ്ചായത്തുകളിൽ സ്പെഷ്യൽ കെയർ സെൻ്ററുകൾ സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് പെരുവയലിൽ തുടക്കം കുറിച്ചു.
.
കോവിഡ് കാലത്ത് വീടുകളിൽ ഒതുങ്ങിക്കഴിയേണ്ടിവരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക്
അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിക്കാനായാണ്
സ്പെഷ്യൽ കെയർ സെൻ്ററുകൾ സജ്ജീകരിക്കുന്നത്.
പഞ്ചായത്ത് ചുമതലയുള്ള സ്പെഷൽ എഡ്യൂക്കേറ്റർ മാരുടെ നേതൃത്വത്തിൽ ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിലുള്ള വ്യക്തിഗത വിദ്യാഭ്യാസ പരിപാടി തയ്യാറാക്കി കൊണ്ട് പഠന പിന്തുണ ഉറപ്പാക്കുകയും അനുയോജ്യമായ തെറാപ്പി പരിശീലനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതാണ് പ്രവർത്തനരീതി.
പെരുവയൽ ഗ്രാമ പഞ്ചായത്തിലെ വെള്ളിപറമ്പ് ഗവ.എൽ പി സ്കൂളിനോട് ചേർന്നുള്ള ക്ലസ്റ്റർ റിസോഴ്സ് സെന്ററിൽ സ്പെഷ്യൽ കെയർ സെന്ററിന്റെയും സ്പീച്ച് തെറാപ്പി യൂണിറ്റിന്റെയും സംയുക്ത ഉദ്ഘാടനം പെരുവയൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സീമ ഹരീഷ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ എൻ അജയകുമാർ അധ്യക്ഷത വഹിച്ചു. മാവൂർ ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ വി ടി ഷീബ , സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ ഷീജ, സമീന , സ്പീച്ച് തെറാപ്പിസ്റ്റ് സിന്ധു എന്നിവർ സംസാരിച്ചു.
ബിആർസി പരിധിയിലെ മറ്റു പഞ്ചായത്തുകളിൽ സ്പെഷ്യൽ കെയർ സെൻ്ററുകളുടെ ഉദ്ഘാടനം തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.