സ്വാതാന്ത്യദിന ആഘോഷം:
പെരുമണ്ണ
11-ാം വാർഡ് കോൺഗ്രസ് റിലീഫ് സെൽ രാജീവ്ജി സേവ സെൻറർ
സ്വാതാന്ത്യദിന ആഘോഷം:
പെരുമണ്ണ
11-ാം വാർഡ് കോൺഗ്രസ് റിലീഫ് സെൽ രാജീവ്ജി സേവ സെൻറർ
സ്വാതാന്ത്യദിന ആഘോഷത്തോടോപ്പം എസ് എസ് എല്‍ സി - പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ച് 11-ാം വാർഡ് കോൺഗ്രസ് റിലീഫ് സെൽ രാജീവ്ജി സേവ സെൻറർ പെരുമണ്ണ
പാറക്കണ്ടം അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് എൻ.പി. മൊയ്തിൻ സാഹിബ് ദേശീയ പതാക ഉയർത്തി. കെ.സി.എം അബ്ദുൾ ഷാഹിം അദ്ധ്യക്ഷത വഹിച്ചു. പെരുമണ്ണ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് കെ.ഇ ഫസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. രാജേഷ് സ്വാതന്ത്യദിന സന്ദേശം നൽകി. യൂത്ത് കോൺഗ്രസ് 11-ാം വാർഡ് പ്രസിഡന്റ് രാഹുൽ പുൽപറമ്പിൽ മീത്തൽ പ്രതിജഞ്ഞ ചൊല്ലി കൊടുത്തു.
എസ് എസ് എല്‍ സി - പ്ലസ് ടു ഉന്നത വിജയികളായ സുഹ, തരുൺ, വിഷ്ണുപ്രിയ എന്നീ വിദ്യാർത്ഥികളെ ടി.പി. ഫൈസൽ , ഷബീബ് അലി വെള്ളായിക്കോട്, ടി.ടി. സുബ്ഹ്രമണ്യൻ, എന്നിവർ അനുമോദിച്ചു.
മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ ശേഖരൻ, കെ.ഇ മാനു, വേലായുധൻ, ഹംസ കെ.ഇ, രാമുട്ടി എന്നിവരെ ജിബിൻ ദാസ് , ഷാജി മഠത്തിൽ, രമേശൻ കുറുപ്പ് കരിയാട്ട് എന്നിവർ ആദരിച്ചു.
നാസർ കൊമ്മനാരി,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.ഇ. റിയാസ്, ജിഷ്ണു പി.കെ, മിഥുൻ മുരളി, രവി എടോളി എന്നിവർ പ്രസംഗിച്ചു.
ആഷിഖ് കെ.വി, അസ്ലം ബിൻ അബ്ദുള്ള, അഭിഷേക്, വിനീഷ്, സുജിത്ത് കുമാർ, ഷംസുദീൻ, ബാബു, യൂനൂസ്, ഇബ്രാഹിം, ഹാഷിം മാലിഖ്, കുഞ്ഞായിൻ മുസ്ല്യാർ, ശറഫുദ്ദീൻ കാട്ട് പീടിയക്കൽ തുടങ്ങിയ തുടങ്ങിയവർ പങ്കെടുത്തു.
രജിൻ പാലത്തിൽ സ്വാഗതവും ഷാലിദ് പീടിക തൊടികയിൽ നന്ദിയും പറഞ്ഞു.