പെരുമണ്ണ സെക്ടർ സാഹിത്യോത്സവിന് സമാപനം.
വള്ളിക്കുന്ന് യൂണിറ്റ് ജേതാക്കൾ
പെരുമണ്ണ സെക്ടർ സാഹിത്യോത്സവിന് സമാപനം.
വള്ളിക്കുന്ന് യൂണിറ്റ് ജേതാക്കൾ
പെരുമണ്ണ :
രണ്ട് ദിവസങ്ങളിലായി ഓൺ ലൈനിൽ നടന്നു വന്ന എസ് എസ് എഫ് പെരുമണ്ണ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.
പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് സാഹിത്യോത്സവ് ഉൽഖാടനം ചെയ്തു.
എസ് എസ് എഫ് കുന്ദമംഗലം ഡിവിഷൻ ജനറൽ സെക്രട്ടറി മുബഷിർ പന്തീർപാടം,
കേരള മുസ്‌ലിം ജമാഅത്ത് പെരുമണ്ണ സർക്കിൾ പ്രസിഡന്റ്
ഹസൈനാർ മുസ്‌ലിയാർ വള്ളിക്കുന്ന്, എസ് വൈ എസ് പെരുമണ്ണ സർക്കിൾ പ്രസിഡന്റ് അബ്ദുൽ ബാരി സഖാഫി, തുടങ്ങിയവർ പ്രസംഗിച്ചു.
344 പോയിന്റുകൾ നേടി വള്ളിക്കുന്ന് യൂണിറ്റ് ജേതാക്കളായി.
257 പോയിന്റ് നേടി വെള്ളായിക്കോട് യൂണിറ്റ് രണ്ടാം സ്ഥാനവും 150 പോയിന്റ് നേടി പെരുമണ്ണ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സംഗമം എസ് എസ് എഫ് പെരുമണ്ണ സെക്ടർ പ്രസിഡന്റ് അഫ്സൽ പെരുമണ്ണയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഡോ. എം എസ് മുഹമ്മദ് ഉൽഖാടനം ചെയ്തു.
എസ് വൈ എസ് കുന്ദമംഗലം സോൺ പ്രസിഡന്റ് ഇബ്‌റാഹീം സഖാഫി താത്തൂർ സന്ദേശ പ്രഭാഷണം നടത്തി.
സയ്യിദ് നസീബ് സഖാഫി കൂളിമാട്,
അജ്‌സൽ സഖാഫി മാവൂർ, അലി അഷ്‌റഫ് വെള്ളായിക്കോട്, ജൈസൽ പെരുമണ്ണ സംബന്ധിച്ചു.
വിജയികൾക്കുള്ള ട്രോഫി എസ് വൈ എസ് കുന്ദമംഗലം സോൺ ഉപാധ്യക്ഷൻ സയ്യിദ് അലവി ജീലാനി കോളശ്ശേരി കൈമാറി.
സെക്ടർ ജനറൽ സെക്രട്ടറി മുഹമ്മദ് ബിഷ്‌ർ സ്വാഗതം പറഞ്ഞു.