പെരുമണ്ണ ബദ്രിയ്യ വിമൺസ് കോളേജ്: ഹാരിസ് ബാഖവി കമ്പളക്കാട് പ്രിൻസിപ്പാൾ
പെരുമണ്ണ ബദ്രിയ്യ വിമൺസ് കോളേജ്: ഹാരിസ് ബാഖവി കമ്പളക്കാട് പ്രിൻസിപ്പാൾ
കോഴിക്കോട് :
പെരുമണ്ണ ജാമിഅ ബദ് രിയ്യ ഇസ് ലാമിയ്യയിൽ ആരംഭിച്ച ബദ് രിയ്യ വിമൺസ് കോളേജിൽ പ്രിൻസിപ്പാളായി ഹാരിസ് ബാഖവി കമ്പളക്കാടിനെ നിയമിച്ചു. സ്ഥാപനത്തിന്റെ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് പ്രിൻസിപ്പാളായി പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായ ഹാരിസ് ബാഖവിയെ പ്രഖ്യാപിച്ചത്. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ടി.എ ഹുസൈൻ ബാഖവി അദ്ധ്യക്ഷനായി. സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കൺവീനർ എം.പി അബ്ദുൽ മജീദ്, പി.വി അബ്ദുറഹിമാൻ മുസ്ലിയാർ വട്ടോളി, സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ, ഹാരിസ് ബാഖവി കമ്പളക്കാട്, അബ്ദുസ്സലാം പെരുമണ്ണ, ശംസീർ ഫൈസി, സഈദ് പൊന്മള സംബന്ധിച്ചു. ഹിഫ്ള്, ദഅവാ , ശരീഅത്ത് കോളേജ്, അഗതി അനാഥ മന്ദിരം എന്നിവകളുമായി
20 വർഷത്തിലധികമായി പെരുമണ്ണയിൽ പ്രവർത്തിച്ചു വരുന്ന ജാമിഅ ബദ് രിയ്യയിൽ ഈ അധ്യയന വർഷം മുതലാണ് എസ്.എസ്.എൽ.സി കഴിഞ്ഞ പെൺകുട്ടികൾക്കായി വിമൺസ് കോളേജും ആരംഭിച്ചത്. + 1, +2 പഠനത്തോടൊപ്പം മത ബിരുദം കൂടി നൽകുന്ന സമസ്തയുടെ ഫാളില ബിരുദം നൽകുന്നതാണ് സിലബസ്സ് . ഹാഫിള് ജുനൈദ് ബാഖവി സ്വാഗതവും സി.പി അഷ്റഫ് ഫൈസി നന്ദിയും പറഞ്ഞു.