തൊഴിലാളി കർഷക സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പെരുമണ്ണ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി
തൊഴിലാളി കർഷക സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പെരുമണ്ണ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി
മോദി സർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നിയമ ഭേദഗതികൈക്കെതിരെയും, വൈദ്യതി മേഖല കൂടി കോർപറേറ്റുകൾക്ക് തുറന്നു കൊടുക്കാൻ ലക്ഷ്യമിട്ട് കൊണ്ടു വന്ന വൈദ്യുതി ഭേദഗതി ബില്ലിനെതിരെയും തൊഴിലാളി കർഷക സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പെരുമണ്ണ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.കർഷക സംഘം ഏരിയ കമ്മിറ്റി അംഗം സ:സതീശചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉമ്മർകോയ അധ്യക്ഷത വഹിച്ചു. ഉണ്ണി സ്വാഗതവും ശോഭനാകുമാരി നന്ദിയും പറഞ്ഞു.