സച്ചാർ കമ്മിറ്റി റിപ്പോർട്ട് അട്ടിമറിക്കരുത്: സമരപ്രഖ്യാപന കൺവൻഷൻ
കുന്ദമംഗലം :
സച്ചാർ കമ്മിറ്റി റിപ്പോർട്ട് അട്ടിമറിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമര പ്രഖ്യാപന സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ മൂസ മൗലവി അധ്യക്ഷത വഹിച്ചു. വരും നാളുകളിൽ പഞ്ചായത്ത്, യൂണിറ്റ് തലങ്ങളിൽ ഉൾപ്പെടെ കടുത്ത സമര നടപടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു.
കുട്ടി ഹസ്സൻ ദാരിമി ( സമസ്ത), ശിഹാബുദ്ധീൻ ഇബ്നുഹംസ (ജമാഅത്തെ ഇസ്‌ലാമി),
കെ.പി. കോയ (സമസ്ത മദ്രസ്സ മാനേജ്മെന്റ്),
ഖാലിദ് കിളിമുണ്ട (മുസ്‌ലിം ലീഗ്), മൂസക്കോയ പരപ്പിൽ (കെ.എൻ.എം.)
ഇ.ബി. മുഹമ്മദ് റഫി, എ.ടി. ബഷീർ,
എൻ.പി ഹംസ മാസ്റ്റർ
അയ്യൂബ് കൂളിമാട്
അഡ്വ: അബ്ദുൽ വാഹിദ്
ജാഫർ സാദിഖ്
തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ അബൂബക്കർ ഫൈസി മലയമ്മ സ്വാഗതവും എം.എ. മജീദ് നന്ദിയും പറഞ്ഞു.