പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു
പൂനൂർ:
പൂനൂർ ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്കൂളിൽ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്സും ഒൻപത് എപ്ലസ്സും നേടിയ വിദ്യാർത്ഥികളെ പി ടി എയും സ്റ്റാഫ് കൗൺസിലും ചേർന്ന് അനുമോദിച്ചു. അനുമോദനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ അജിത്കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജ്യോതി ഭായി, പ്രിൻസിപ്പാൾ യു ബി മഞ്ജുള, മുൻ പ്രധാനാധ്യാപിക ഡെയ്സി സിറിയക്, കെ അബ്ദുസലീം, ടി പി മുഹമ്മദ് ബഷീർ, ടി പി അജയൻ, എ പി ജാഫർ സാദിഖ്, ടി പി അഭിരാം എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ വി അബ്ദുൽ ബഷീർ സ്വാഗതവും എ വി മുഹമ്മദ് നന്ദിയും പറഞ്ഞു.