മാവൂർ ബി.ആർ.സിയിൽ മാതൃകരം പദ്ധതിക്ക് തുടക്കമായി.
മാവൂർ ബി.ആർ.സിയിൽ മാതൃകരം പദ്ധതിക്ക് തുടക്കമായി.
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മാനസികസംഘർഷം ലഘൂകരിക്കുന്നതോടൊപ്പം തൊഴിലുകൾ പരിശീലിപ്പിക്കുന്നതിനായുള്ളതാണ് ഈ പ്രത്യേക പദ്ധതി. മാവൂർ ബി ആർ സി യിലെ സ്പെഷ്യൽ കെയർ സെൻ്ററിൽ തുടക്കംകുറിച്ച പദ്ധതി കുന്നമംഗലം നിയോജക മണ്ഡലം എം.എൽ.എ അഡ്വ: പി.ടി.എ റഹീം എം.എൽ എ ഉദ്ഘാടനം ചെയ്തു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബി ആർ സി ട്രെയിനർ ജോസഫ് തോമസ്, സി ആർ സി കോ-ഓഡിനേറ്റർ അബ്ദുല്ല എം എന്നിവർ ആശംസകൾ നേർന്നു .
ബി.ആർ.സി ബ്ലോക്ക് പ്രൊജക്റ്റ് കോ- ഓഡിനേറ്റർ വി.ടി ഷീബ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ വി റൈഹാനത്ത് നന്ദിയും പറഞ്ഞു.
തുടർന്നു നടന്ന രക്ഷിതാക്കൾക്കുള്ള പരിശീലന സെക്ഷനിൽ സ്പെഷലിസ്റ്റ് അധ്യാപകരായ സജിത ഇ കെ ,ബിനീത വി.പി, ജിഷ കെ പി. സ്മിത എൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ഹാൻഡ് എംബ്രോയ്ഡറിയിൽ പരിശീലനം നൽകി.
വരുംദിവസങ്ങളിൽ മാവൂർ ബി ആർ സിയുടെ പരിധിയിലുള്ള മറ്റ് സ്പെഷ്യൽ കെയർ സെൻ്ററുകളിലും മാതൃകരം പദ്ധതി നടപ്പിലാക്കും.
കൈത്തൊഴിൽ പരിശീലനത്തിനു പുറമേ കായിക സംഗീത അധ്യാപകരുടെ നേതൃത്വത്തിൽ കലാകായിക പരിശീലനവും നൽകും.