തളിര് സ്കോളര്‍ഷിപ്പ് 2021-22 രജിസ്ട്രേഷന്‍ഫോം പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
• ഫോം പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷിൽ ആയിരിക്കണം.
• സ്കൂൾ ഉൾപ്പെടുന്ന ജില്ലയിൽ ആയിരിക്കും ജില്ലാതലപരീക്ഷ എഴുതാൻ കഴിയുക. ജില്ല കൃത്യമായി ചേർക്കാൻ ശ്രദ്ധിക്കുക.
• തളിര് മാസിക അയക്കേണ്ട വിലാസമാണ് വീട്ടുവിലാസം ആയി കൊടുക്കേണ്ടത്.
ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇത് എഴുതി സൂക്ഷിക്കുക. തൊട്ടുതാഴെയുള്ള ലിങ്കിൽനിന്ന് *റസീപ്റ്റ് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കേണ്ടതാണ്.
• പേയ്മെന്റ് ഓപ്ഷനിൽ Card, UPI എന്നിവയിലൊന്ന് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. സർവീസ് ചാർജ് ഇതിൽ ഉണ്ടാവില്ല.
• വിവിധ ബാങ്കുകളുടെ ഡെബിറ്റ് (ATM Card) കാർഡുകളോ /ക്രഡിറ്റ് കാർഡുകളോ ഇതിൽ ഉപയോഗിക്കാനാകും
• നെറ്റ്ബാങ്കിങ് തിരഞ്ഞെടുത്താൽ സർവീസ് ചാർജുകൂടി അടയ്ക്കേണ്ടിവരും.
• സ്കോളർഷിപ്പ് ലഭിക്കുകയാണെങ്കിൽ സ്കോളർഷിപ്പ് തുക കൈമാറുന്നത് കുട്ടിയുടെയോ രക്ഷിതാവിന്റെയോ ബാങ്ക് അക്കൌണ്ടിലേക്ക് ആവും. അതുകൂടി ചേർത്തുപോകുന്നതാണ് നല്ലത്. എന്നാൽ ആധാർ നമ്പർ, ബാങ്ക് ഡീറ്റെയിൽസ് എന്നിവ ചേർക്കാതെയും രജിസ്ട്രേഷൻ പൂർത്തിയാക്കാനാകും.
• രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾ scholarship@ksicl.org എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാവുന്നതാണ്. മൊബൈൽ നമ്പർ ഉൾപ്പടെയുള്ള എല്ലാ വിവരവും ഇതിൽ സൂചിപ്പിച്ചിരിക്കണം.
• കൂടുതല്‍ വിവരത്തിന് 0471-2333790, 8547971483 എന്നീ നമ്പറുകളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.