കുറ്റിക്കാട്ടൂർ ജെസിഐ ഗ്രൂപ്പ്
ജെസിഐ വീക്കിനോടനുബന്ധിച്ച് സാനിറ്റൈസറുകളും, മാസ്കുകളും വിതരണം ചെയ്തു
ജെസിഐ വീക്കിനോടനുബന്ധിച്ച് പെരുവയൽ ഗ്രാമപഞ്ചായത്തിലെ ലേക്ക് കുറ്റിക്കാട്ടൂർ ജെസിഐ ഗ്രൂപ്പ് സാനിറ്റൈസറുകളും, മാസ്കുകളും വിതരണം ചെയ്തു
ജെസിഐ കുറ്റിക്കാട്ടൂർ സെപ്റ്റംബർ 9 മുതൽ 15 വരെ നടത്തുന്ന ജെസിഐ വീക്കിലെ ഒന്നാം ദിനത്തോടനുബന്ധിച്ച് പെരുവയൽ ഗ്രാമപഞ്ചായത്തിലെ ലേക്ക് സാനിറ്റൈസറും മാസ്കുകളും വിതരണം ചെയ്തു.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സുഹറാബി ജെസിഐ കുറ്റിക്കാട്ടൂർ പ്രസിഡണ്ട് സിദ്ദീഖിൽ നിന്നും ഉപകരണങ്ങൾ ഏറ്റുവാങ്ങി.
റസൽ, ഹബീബ് റഹ്മാൻ, മുസമ്മിൽ പൂവാട്ടുപറമ്പ്, ഷമീർ വെള്ളിപറമ്പ്, സുബു അക്കയൻ,സുബൈർ നെല്ലോളി, മുനവ്വർ ഫൈറൂസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി