സച്ചാർ പാലോളി കമ്മിറ്റി റിപ്പോർട്ട്:.. ഫ്രറ്റേണിറ്റി മൂവ്മെന്റ പ്രതിഷേധ ക്ലാസ് മുറി സംഘടിപ്പിച്ചു.
സച്ചാർ പാലോളി കമ്മിറ്റി റിപ്പോർട്ട്:.. ഫ്രറ്റേണിറ്റി മൂവ്മെന്റ പ്രതിഷേധ ക്ലാസ് മുറി സംഘടിപ്പിച്ചു.
സച്ചാർ പാലോളി കമ്മിറ്റി റിപ്പോർട്ട് പൂർണമായും അട്ടിമറിച്ച ഇടതു സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ പ്രതിഷേധ ക്ലാസ് മുറി സംഘടിപ്പിച്ചു.
സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച "വിദ്യാർത്ഥി വിചാരണ" ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ആദിൽ അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. പാലോളി കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായി നടപ്പിൽ വരുത്താൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, പിന്നാക്ക ജനവിഭാഗങ്ങൾ എന്ന നിലക്കുള്ള പദ്ധതികൾ പൂർണ്ണമായും ലഭ്യമാവാൻ പ്രത്യേകം സംവിധാനങ്ങൾ നടപ്പിൽ വരുത്തണമെന്നും സർക്കാർ തീരുമാനം പിൻവലിക്കും വരെ പ്രതിഷേധ പരിപാടികൾ തുടരുമെന്നും അദേഹം പറഞ്ഞു. വിദ്യാർത്ഥി വിചരണക്ക് ജില്ല വൈസ് പ്രസിഡന്റ് നബീൽ പാലോട് അധ്യക്ഷത വഹിച്ചു. പ്രതിഷേധ ക്ലാസ് മുറിക്ക് ഇമാദ് വക്കം നേതൃത്വം നൽകി. ജില്ല സെക്രട്ടറി നിഷാത്ത് നന്ദി രേഖപ്പെടുത്തി.
ജില്ല സെക്രട്ടറിമാരായ അംജദ് റഹ്മാൻ, സഹൽ എന്നിവർ നേതൃത്വം നൽകി