കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം.
മിഠായിത്തെരുവിൽ തീപിടുത്തം
കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം. മിഠായി തെരുവിലെ ഒരു ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്.
അഗ്നി ശമനസേനയും പോലീസും മിഠായി തെരുവിലെ തൊഴിലാളികളും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.
മീഞ്ചന്ത, വെള്ളയിൽ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള കൂടുതൽ ഫയർ എൻജിനുകൾ എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.