മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം
എക്‌സാറ്റ് ക്ലബ്ബ് അവാർഡ് ഏറ്റുവാങ്ങി
മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന യുവജന ക്ലബ്ബുകളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് കഴിഞ്ഞ വർഷം നോമിനേഷൻ സ്വീകരിച്ചതിൽ ചീക്കോട് പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബ്ബിന് ലഭിച്ചിരുന്നു.
ക്ലബ്ബിനുള്ള അഭിനന്ദനപത്രം വാഴക്കാട് പോലീസ് സ്റ്റേഷനിൽ വെച്ച് സബ് ഇൻസ്‌പെക്ടർ നൗഫൽ സാർ എക്‌സാറ്റ് ക്ലബ്ബ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ. എം.ടി ക്ക് നൽകി.
ക്ലബ്ബ് സെക്രട്ടറി ഷമീം അലി. എം, മാറാടി അസീസ്, സൈഫുദ്ധീൻ. കെ തുടങ്ങിയവർ പങ്കെടുത്തു.