കലക്ടർ സ്ക്കൂളിൽ നേരിട്ടെത്തി ഇന്നോ വേഷൻ ലാബ് പ്രവർത്തന പുരോഗതി വിലയിരുത്തി.
കലക്ടർ സ്ക്കൂളിൽ നേരിട്ടെത്തി ഇന്നോ വേഷൻ ലാബ് പ്രവർത്തന പുരോഗതി വിലയിരുത്തി.
ജില്ലാ ഭരണകൂടം ഇ.എം.എസ് ഹയർ സെക്കണ്ടറി സ്ക്കുളിൽ 25 ലക്ഷം രൂപ മുതൽ മുടക്കി ഒരുക്കുന്ന എഡ്യു മീഷൻ ഇന്നോവേഷൻ ലാബിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ ഡോ:എൻ. തേജ് ലോഹിത് റെഡ്ഡി, അസിസ്റ്റൻറ് കലക്ടർ മുകുന്ദ്. ഐ.എ.എസ്, ഡപ്യൂട്ടി കലക്ടർ, സീനീയർ ലക്ചററും എഡ്യു മിഷൻ പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ അബ്ദുൾ നാസർ, എഡ്യു മിഷൻ സ്കിൽ ഡവലപ്പ്മെന്റ് പോഗ്രാം കോർ ടീം അംഗങ്ങൾ എന്നിവരടങ്ങിയ ടീം സ്കുളിൽ നേരിട്ടെത്തി. സ്ക്കൂൾ പ്രിൻസിപ്പൽ സുഗതകുമാരി ടീച്ചർ, പി.ടി.എ പ്രസിഡണ്ട് രാമകൃഷ്ണൻ മല്ലിശ്ശേരി, എച്ച്.എം വത്സരാജ്, ധന്യ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
സംസ്ഥാന തലത്തിൽ ആദ്യമായാണ് ഇന്നോവേഷൻ ലാബ് എന്ന ആശയം സ്ക്കൂൾ തലത്തിൽ നടപ്പിലാവുന്നത്. കുട്ടികൾക്ക് ശാസ്ത്ര ഭിരുചിയുടെ അടിസ്ഥാന തലം തുടങ്ങി റോബോട്ടിക്സ് അനന്ത സാധ്യതകൾ വിഭാവനം ചെയ്തിരിക്കുന്നതാണ് ഇന്നോവേഷൻ ലാബുകൾ . പെരുമണ്ണ ഹയർ സെക്കണ്ടറി സ്കുളിന്റെ നേട്ടങ്ങളുടെ പാതയിൽ ഒരു നാഴികക്കല്ലാണ് ഇന്നോ വേഷൻ ലാബ്. സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗാം അംഗങ്ങളായ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനും