Peruvayal News

Peruvayal News

ഭാരതത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം അപലപനീയം:എം. ഇ. എസ് യൂത്ത് വിംഗ്

ഭാരതത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം അപലപനീയം:
എം. ഇ. എസ് യൂത്ത് വിംഗ്


ഭാരതത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം അപലപനീയം:
എം. ഇ. എസ് യൂത്ത് വിംഗ്


കോഴിക്കോട് :
ഭാരതത്തിന്റെ സ്വാതന്ത്ര്യ ചരിത്രങ്ങളെ വികലമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മലബാർ ലഹളയിൽ ധീര രക്ത സാക്ഷിത്വം വഹിച്ച വാരിയൻ കുന്നത്ത് അഹമ്മദ്‌ ഹാജിയും, അലി മുസ്ലിയാർ എന്നിവർ ഉൾപ്പടെ  387പേരെയും വാഗൺ കൂട്ട കൊരുതിയിൽ ഉൾപ്പെടുന്ന 64 പേരെയും പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള ഐ. സി. എച്ച്. ആർ.ന്റെ നീക്കം അപലപനീയമാണെന്നും ചരിത്രത്തെ വക്രീകരിക്കപ്പെടുന്നത് നീതികരിക്കാൻ കഴിയില്ലെന്നും എം. ഇ. എസ്. യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.

എം.ഇ. എസ്  യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കാടംപൊയിൽ നീബാർ ഗേറ്റ് റിസോർട്ടിൽ ചേർന്ന "ലീഡേഴ്‌സ് മീറ്റ് 2K21"നേത്രയോഗം എം. ഇ. എസ്. യുവജന വിഭാഗം ജില്ലാ പ്രസിഡന്റ്‌ ആർ. കെ ഷാഫി ഉത്ഘാടനം നിർവഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി ഷാഫി പുല്പാറ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി അഫ്സൽ കള്ളൻതോട് വാർഷിക പദ്ധതി അവതരിപ്പിച്ചു. സംഘടന സെഷനിൽ , ആരിഫ് കെ,പി മോറായാസ്,ഷമീർ വി,അനീസ് എം. ടി, ബാബു ബ്രിസ,എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രെഷറർ ഹാഷിർ ബി. വി, സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ സജിത്ത് ബാബു നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live