നിപ്പ മാവൂര്‍ ഗ്രാമപഞ്ചായത്ത് അടിയന്തിര യോഗം ചേര്‍ന്നു.
മാവൂർ:
മാവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ സമീപ പഞ്ചായത്തില്‍ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തിരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രസിഡണ്ട് ഉമ്മര്‍ മാസ്റ്ററുടെഅദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ജാഗ്രത പുലര്‍ത്തുന്നതിനും, കണ്ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനും തീരുമാനിച്ചു.
ആര്‍ക്കെങ്കിലും ലക്ഷണം കാണുകയോ നിപ്പ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ അറീയിക്കുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ കെ.എം അപ്പുകുഞ്ഞന്‍, ശുഭ ശൈലേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.