കുന്ദമംഗലം മണ്ഡലത്തില്‍ ആംബുലന്‍സുകൾ വാങ്ങാന്‍ 15.5 ലക്ഷം രൂപ അനുവദിച്ചു
കുന്ദമംഗലം മണ്ഡലത്തില്‍ ആംബുലന്‍സുകൾ വാങ്ങാന്‍ 15.5 ലക്ഷം രൂപ അനുവദിച്ചു
കുന്ദമംഗലം മണ്ഡലത്തില്‍ ആംബുലന്‍സുകൾ വാങ്ങുന്നതിന് 15.5 ലക്ഷം രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് ഇതിനായുള്ള തുക ലഭ്യമാക്കുന്നത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് 7.5 ലക്ഷം രൂപയും പെരുവയല്‍
ഗ്രാമപഞ്ചായത്തിലെ എ.കെ.ജി ചാരിറ്റബിള്‍ സൊസൈറ്റിക്ക് 8 ലക്ഷം രൂപയുമാണ് ആംബുലൻസുകൾ വാങ്ങുന്നതിന് അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.