പെരുമണ്ണ - പൂവാട്ടുപറമ്പ് റോഡിൽ പുളിക്കൽതാഴത്ത്
റോഡിലെ കുഴി മണ്ണിട്ട് നികത്തി
പെരുമണ്ണ - പൂവാട്ടുപറമ്പ് റോഡിൽ പുളിക്കൽതാഴത്ത്
റോഡിലെ കുഴി മണ്ണിട്ട് നികത്തി
പെരുമണ്ണ :
പെരുമണ്ണ - പൂവാട്ടുപറമ്പ് റോഡിൽ പുളിക്കൽതാഴത്ത് കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റ പണികൾക്കായി കുഴിച്ച കുഴി മണ്ണിട്ട് നികത്തുന്നതിന്ന് നടപടിയായി.
കഴിഞ്ഞ രണ്ട് ദിവസം മുമ്പ് കുടിവെള്ള ബോട്ടിലുകളുമായി വന്ന പിക്കപ് വാൻ കുഴിയിൽ താഴ്ന്ന് പോവുകയും ഇതിൽ പ്രതിഷേധിച്ചു നാട്ടുകാർ റോഡിൽ വാഴ നടുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ചു കഴിഞ്ഞ ദിവസം സിറാജ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു .
ഈ വാർത്തയുടെ പശ്ചാത്തലത്തെ തുടർന്ന് അധികൃതർ കൊറീ വേസ്റ്റുമായെത്തി ശരിയാം വിധം കുഴി മണ്ണിട്ട് മൂടുകയാണുണ്ടായത്.