ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നിൽപ്പ് സമരം നടത്തി.
ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നിൽപ്പ് സമരം നടത്തി.
ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നിൽപ്പ് സമരം നടത്തി.
കോവിഡ് വാക്സിൻ വിതരണം വേണ്ടത്ര പഞ്ചായത്തിൽ ലഭിക്കുന്നില്ലെന്നും പഞ്ചായത്തിൽ ജനസംഖ്യാനുപാതികമായി വാക്സിൻ അനുവദിക്കണമെന്നും കണ്ടെയിമെന്റ് സോണിലെ അശാസ്ത്രിയത പുന പരിശോധിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിൽപ്പ് സമരം സംഘടിപ്പിച്ചത് ,ജില്ലയിലെ വലിയ പഞ്ചായത്തുകളിൽ ഒന്നായ ചാത്തമംഗലം പഞ്ചായത്തിൽ വളരെ കുറച്ച് വാക്സിനുകൾ മാത്രമാണ് ലഭിക്കുന്നത് ഇത് മൂലം കുട്ടികളും,, ടാക്സി ഡ്രൈവർമാരും, ജോലിക്ക് പോകുന്നവരും വലിയ പ്രയാസമാണ് അനുഭവിക്കുന്നത് ഈ പ്രതിസന്ധി കാലത്ത് പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ പോയിട്ടാണ് മിക്കവരും പണം മുടക്കി വാക്സിൻ എടുക്കുന്നത്, സാധാരണക്കാർക്ക് പുറത്തിറങ്ങാൻ ഒരു ഡോസ് വാക്സിൻ എടുക്കണമെന്ന് നിർബന്ധിക്കുമ്പോൾ അത് ലഭ്യമാവുന്നതിനുള്ള വഴിയും സർക്കാർ ഉണ്ടാക്കി തരണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടു ,സമീപ പഞ്ചായത്തുകളിൽ മെഗാ വാക്സിൻ കേമ്പുകൾ നടത്തുമ്പോൾ അത്തരം കാര്യങ്ങളിൽ പഞ്ചായത്ത് ഭരണാധികാരികൾ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നും കുറ്റപ്പെടുത്തി....
നിൽപ്പ് സമരം എൻ.പി ഹംസ മാസ്റ്റർ ഉൽഘാടനം ചെയ്തു ,പി.ടി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു, എൻ.എം ഹുസൈൻ, ടി.കെ വേലായുധൻ, അഹമ്മദ് കുട്ടി അരയൻകോട് ,സി.ബി ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു .ശിവദാസൻ ബംഗ്ലാവിൽ സ്വാഗതവും പി.കെ ഹഖീം മാസ്റ്റർ കള്ളൻതോട് നന്ദിയും പറഞ്ഞു.. നിൽപ്പ് സമരത്തിന് ഇ.പി വൽസല,മൊയ്തു പിടികക്കണ്ടി, റഫീഖ് കൂളിമാട്, വിശ്വൻ വെള്ളലശ്ശേരി, ഫസീല സലീം തുടങ്ങിയവർ നേതൃത്വം നൽകി