എസ്.എസ്.എൽ.സി പ്ലസ് ടു വിജയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ച് അഞ്ചാം വാര്‍ഡ് വികസന സമിത
എസ്.എസ്.എൽ.സി പ്ലസ് ടു വിജയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ച് അഞ്ചാം വാര്‍ഡ് വികസന സമിതി
പെരുമണ്ണ :
അഞ്ചാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഈ വര്‍ഷം എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ച കുട്ടികളെ സ്നേഹോപഹാരം നൽകി ആദരിച്ചു. പരിപാടി വാര്‍ഡ് മെമ്പര്‍ ഷമീര്‍ കെ കെ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം കൈമാറി.
ഇതോടൊപ്പം അറത്തിൽ പറമ്പ് അങ്കണവാടിയില്‍ നിന്നും വിരമിച്ച കല്യാണി ടീച്ചർക്ക് എ ഡി എസ്, സി ഡി എസ് അംഗങ്ങളുടെ സ്നേഹോപഹാരം നല്‍കി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് കല്യാണി ടീച്ചർക്ക് ഉപഹാരം കൈമാറി. പരിപാടിയിൽ അഞ്ചാം വാർഡ് മെമ്പര്‍ കെ കെ ഷമീർ അധ്യക്ഷനായി.
പി .പി .വിജയകുമാർ, ടി സൈതുട്ടി, കെ.മമ്മദ് കോയ , പി .ഇ രാവിന്ദ്രൻ, പി.പി .ഉണ്ണികൃഷ്ണൻ മാസ്റ്റർ, സാദിഖ് .പി, ഭാസ്കരൻ നായർ, വത്സല, ബബിത, സാബിറ, റഹ്മത്ത്, ശാലിനി തുടങ്ങിയവർ പരിപാടിയില്‍ സംബന്ധിച്ചു. ടി.സൈതുട്ടി സ്വാഗതവും അങ്കണവാടി അധ്യാപിക നബീസ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.