ഭിന്നശേഷി കുട്ടികൾക്കുള്ള സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി കുട്ടികൾക്കുള്ള സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു.
പെരുമണ്ണ:
കോവിഡ് കാലത്തെ മാറിയ സാമൂഹ്യ സാഹചര്യങ്ങളിൽ പ്രയാസമാനുഭവിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക്, മാനസിക പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പഞ്ചായത്ത് തല സ്പെഷ്യൽ കെയർ സെന്റർ,പുത്തൂർമഠം എ എം യു. പി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി മാവൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ, ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സ്പെഷ്യൽ കെയർ സെന്റർ ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം എ പ്രതീഷ് ഉദ്ഘാടനം ചെയ്തു. എസ്. എസ്. കെ ജില്ലാ പ്രോഗ്രാം ഓഫീസർ
ശ്രീ കെ. എൻ സജീഷ് നാരായൺ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ വാർഡ് മെമ്പർ സക്കീന അധ്യക്ഷത വഹിച്ചു.,മാവൂർ ബി. ആർ. സി ട്രെയിനർ ജോസഫ് തോമസ്, പദ്ധതി വിശദീകരണം നടത്തി.AMUPS പുത്തൂർമഠം പ്രധാന അധ്യാപകൻ നന്ദകുമാർ. കെ, PTA പ്രസിഡന്റ് പി. ടി എ സലാം,ക്ലസ്റ്റർ കോർഡിനേറ്റർ അബ്‌ദുള്ള എം, എസ് മൻസൂർ, സ്പെഷ്യൽ എഡ്യുകേറ്റർ ആബിദ ബീഗം എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് പരിധിയിലെ പൊതു വിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കാണ് സെന്ററിന്റെ സേവനം ലഭ്യമാവുക
സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് അനുയോജ്യമായ വ്യക്തികത പരിശീലനം നൽകുന്നതോടൊപ്പം തന്നെ, തെറാപ്പി, കൗൺസിലിംഗ് സേവനങ്ങളും സെന്ററിൽ ലഭ്യമാക്കും കുട്ടികൾക്കൊപ്പമെത്തുന്ന രക്ഷിതാക്കൾക്ക് ബി ആർ സിയിലെ സ്പെഷലിസ്റ്റ് അധ്യാപകരെ ഉപയോഗിച്ച് കലാ കായിക പ്രവൃത്തിപരിചയ പരിശീലനം നൽകാനും മാവൂർ ബി.ആർ.സി തീരുമാനിച്ചിട്ടുണ്ട്. സെന്ററിൽ എത്തിയ മുഴുവൻ കുട്ടികൾകൾക്കും വിദ്യാലയ കൂട്ടായ്മയുടെ വകയായി പഠനോപകരണകിറ്റ് സമ്മാനിച്ചു