മുസ്‌ലിം സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്നുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.
സച്ചാർ - പാലോളി: പിണറായി കോവിഡിന്റെ മറവിൽ അവകാശങ്ങൾ അട്ടിമറിക്കുന്നു: നഹാസ് മാള
കോഴിക്കോട്:
കോവിഡിന്റെ മറവിൽ പിണറായി സർക്കാർ മുസ്‌ലിം സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്നുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. സച്ചാർ - പാലോളി: മുസ്‌ലിം സമുദായത്തെ വഞ്ചിച്ച പിണറായി സർക്കാറിനെ ജനകീയ വിചാരണ ചെയ്തുകൊണ്ട് സോളിഡാരിറ്റി കോഴിക്കോട് സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷത്തിൽ ഇന്ത്യയിലെ മുസ്‌ലിങ്ങൾ പെടില്ലെന്ന അമിത് ഷായുടെ അതേ യുക്തിയാണ് പിണറായിയും പ്രയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജില്ല പ്രസിഡന്റ് കെ. നൂഹ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി ശിഹാബുദ്ധീൻ ഇബ്നു ഹംസ, യൂത്ത് ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡന്റ് സി. ജാഫർ സാദിഖ്, ഐ.എസ്.എം സൗത്ത് സോൺ വൈസ് പ്രസിഡന്റ് അക്ബർ സാദിഖ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സിറ്റി പ്രസിഡന്റ് കെ.പി. സലാം സ്വാഗതവും ജില്ല സെക്രട്ടറിയേറ്റ് അംഗം ജാവേദ് ഇസ്‌ലാം പേരാമ്പ്ര നന്ദിയും പറഞ്ഞു.