പൂവാട്ടുപറമ്പ് അങ്ങാടിയിൽ റോഡിൽ അപായഭീഷണി
മുറിച്ച മരം നീക്കിയില്ല, റോഡിൽ അപായഭീഷണി
പെരുവയൽ:
മുറിച്ചിട്ട മരം പൂർ ണമായി എടുത്തുമാറ്റിയില്ല,
പൂവാട്ടുപറമ്പ് അങ്ങാടിയിൽ എസ്ബിഐക്കു മുൻപിൽ ഗതാ ഗതക്കുരുക്കും അപകടവും പതിവായി.
മാവൂർ-കോഴിക്കോട് പ്രധാന റോഡരികിൽ പൂവാട്ടുപറമ്പ് അങ്ങാടിയിൽ റോഡിലേക്ക് ചാഞ്ഞു വീഴാറായി നിന്ന പടുകൂറ്റൻ
ആൽമരം ഒന്നര മാസം മുൻപാണു മുറിച്ചത്.
ഇതിന്റെ ശിഖരങ്ങളും വലിയ തടിക്കഷണങ്ങളും ഇപ്പോഴും റോഡരികിൽ കിടക്കുകയാണ്. ഇതി നൊപ്പം മാലിന്യം നിറഞ്ഞ മൺ കൂനയുമുണ്ട്. വാഹനങ്ങളും ഈ ഭാഗത്ത് നിർത്തിയിടുന്നതിനാൽ കാൽനട യാത്രക്കാർക്കു പോലും ഇത് ദുരിതമാണ്.